ഒമ്പതുകാരിയെ പ്രായപൂർത്തിയാകാത്തവർ ബലാത്സം​ഗം ചെയ്തു, വീഡിയോ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തി

By Web TeamFirst Published Jan 16, 2023, 9:12 AM IST
Highlights

അയൽപക്കത്ത് താമസിക്കുന്ന ആൺകുട്ടികൾ വീട്ടിൽ കയറി ഉപദ്രവിച്ചു. പെൺകുട്ടി എതിർത്തപ്പോൾ ബലാത്സംഗം ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു.

മഥുര(ഉത്തർപ്രദേശ്): ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും  പുറത്ത് പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി ഹൈവേ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഛോട്ടേ ലാൽ പറഞ്ഞു.

ശനിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അക്രമം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അയൽപക്കത്ത് താമസിക്കുന്ന ആൺകുട്ടികൾ വീട്ടിൽ കയറി ഉപദ്രവിച്ചു. പെൺകുട്ടി എതിർത്തപ്പോൾ ബലാത്സംഗം ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു. കുറ്റകൃത്യത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ആരോടെങ്കിലും പറഞ്ഞാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

click me!