യുപി സർക്കാർ ആശ്രയ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഗർഭിണികൾ, ഒരാൾക്ക് എച്ച്ഐവി

Published : Jun 21, 2020, 11:12 PM IST
യുപി സർക്കാർ ആശ്രയ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഗർഭിണികൾ,  ഒരാൾക്ക് എച്ച്ഐവി

Synopsis

ഉത്തർപ്രദേശിലെ  കാൺപൂരിലെ സർക്കാർ  ആശ്രയ കേന്ദ്രത്തിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഗർഭിണികളെന്ന് മെഡിക്കൽ പരിശോധനാ റിപ്പോർട്ട്.

ലഖ്‍നൗ: ഉത്തർപ്രദേശിലെ  കാൺപൂരിലെ സർക്കാർ  ആശ്രയ കേന്ദ്രത്തിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഗർഭിണികളെന്ന് മെഡിക്കൽ പരിശോധനാ റിപ്പോർട്ട്. ഈ കേന്ദ്രത്തിലെ 57 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിഹാറിൽനിന്നും ജാർഖണ്ഡിൽ നിന്നുമുള്ള കുട്ടികൾ എട്ട് മാസം ഗർഭിണികളാണെന്ന് കണ്ടെത്തിയത്. ഇതിൽ ഒരാൾ എച്ച്ഐവി പൊസിറ്റീവുമാണ്. ആശ്രയകേന്ദ്രം അടച്ചുപൂട്ടി സീൽ ചെയ്തു. ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ്.

PREV
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്