വിൽപനക്കായി ലക്ഷ്യമിടുന്നത് കോളേജ് വിദ്യാർത്ഥികളെ: അതിമാരക രാസലഹരിയുമായി കൊച്ചിയിൽ 2 പേർ എക്സൈസ് പി‍ടിയിൽ

Published : Jan 30, 2026, 10:13 PM IST
drugs seized

Synopsis

പതിനാറ് ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്‍പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു.

കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി രണ്ടു പേര്‍ കൊച്ചിയില്‍ എക്സൈസ് പിടിയിലായി. കബൂത്തര്‍ ഭായി എന്നറിയപ്പെടുന്ന ജഹിദുള്‍ ഇസ്ലാം, റംസാന്‍ അലി എന്നിവരാണ് പിടിയിലായത്. ഇരുവരും ആസാം സ്വദേശികളാണ്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വില്‍പന എന്ന് എക്സൈസ് പറഞ്ഞു. പതിനാറ് ഗ്രാം ഹെറോയിനും ഒരു ഗ്രാം എംഡിഎംഎയും മുപ്പത് ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. ലഹരി വില്‍പനയിലൂടെ സമാഹരിച്ച 2,85,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അച്ഛൻ, പുലിയെ കൊന്ന അച്ഛനും മകനുമെതിരെ കേസ്
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വാക്കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം, മകൾക്ക് നേരെയും ആക്രമണം