
ആലപ്പുഴ: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുണ്ടായ തർക്കത്തിനിടെ രണ്ട് പേരെ കുത്തിപ്പരുക്കേൽപിച്ച കേസിൽ 6 പ്രതികളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചേപ്പാട് കിഴക്ക് രാധേഷ് ഭവനം വീട്ടിൽ വിഷ്ണു(22), മാവേലിക്കര കൊച്ചിക്കൽ കോസ്സായി പറമ്പിൽ വീട്ടിൽ അശോകൻ( 53) എന്നിവരെ കുത്തിപ്പരുക്കേൽപിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.
ചിങ്ങോലി പ്രഭാഭവനം വീട്ടിൽ ബുള്ളറ്റ് രാജേഷ് എന്ന രാജേഷ് (26), ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ (ചന്തു–27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത്ത്(കണ്ണൻ– 20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21), അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ പുലി അനൂപ് എന്ന അനൂപ്( 26 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുത്തേറ്റ വിഷ്ണുവും അശോകനും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 6ന് രാത്രി 7 നായിരുന്നു സംഭവം.
അച്ഛനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മകൻ വിഷ്ണുവിന് കുത്തേറ്റത്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അശോകനെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഒളിസങ്കേതം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, കായംകുളം ഡിവൈഎസ്പി അജയനാഥ് എന്നിവരുടെ നിർദേശാനുസരണം കനകക്കുന്ന് സിഐ ജയകുമാർ, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ കെ. സുനുമോൻ, സുരേഷ്, ഷമ്മി, എസ്സിപിഒ മാരായ അനിൽകുമാർ, പ്രദീപ് ശ്യാകുമാർ, സിപിഒ മാരായ മണിക്കുട്ടൻ, പ്രസാദ്, അരുൺ, വിശാൽ, രതീഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam