തലയ്ക്ക് കമ്പി കൊണ്ട് അടി, കണ്ണിൽ മുളക് സ്പ്രേ ചെയ്തു; 30 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

Published : May 04, 2023, 09:28 PM IST
തലയ്ക്ക് കമ്പി കൊണ്ട് അടി, കണ്ണിൽ മുളക് സ്പ്രേ ചെയ്തു; 30 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

Synopsis

പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്.

പാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ വച്ച് 30 ലക്ഷം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്.

ഏപ്രിൽ ഇരുപതിന് ആണ് കേസിനാസ്പദമായ സംഭവം. കിണാശ്ശേരിയിലുള്ള ഒരു വ്യവസായിയുടെ വീട്ടിലേക്ക് ജീവനക്കാരൻ ബൈക്കിൽ 30 ലക്ഷം രൂപയുമായി പോവുകയായിരുന്നു. മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേർ ഇയാളെ ആക്രമിച്ചു. തലയ്ക്ക് കമ്പി കൊണ്ട് അടിച്ചു. കണ്ണിൽ മുളക് സ്പ്രേ അടിച്ചു. ശേഷം പണവുമായി മുങ്ങി. ഈ കേസിലെ മുഖ്യസൂത്രധാരൻ, ജംഷീർ, ഗൂഢാലോചനയിൽ പങ്കെടുത്ത ഒറ്റപ്പാലം സ്വദേശി രാമചന്ദ്രൻ എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിക്ക് സ്ഥിരമായി പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ കവർച്ചയ്ക്കായി വൻ ആസുത്രണം നടത്തി.

പണം തട്ടുന്ന കേസിലെ നിരവധിപേരെ കവർച്ചായി ഉപയോഗിച്ചു. നൂറോളം സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവർച്ചാ സംഘത്തിലെ മറ്റുള്ളവർകാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
കോടതിയിൽ ഹാജരാക്കിയ ജംഷീർ, രാമചന്ദ്രൻ എന്നിവരെ റിമാൻഡ് ചെയ്തു. പ്രതികളിൽ രാമചന്ദ്രൻ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്. ഒറ്റപ്പാം പൊലീസ് ഇയാൾക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും സൗത്ത് പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ