എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ പിടിയിൽ; ഒരാൾ മുമ്പ് പൊലീസുകാരനൊപ്പം ലഹരിമരുന്നു വില്‍പ്പന നടത്തി

Published : Mar 13, 2023, 04:59 AM IST
 എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ പിടിയിൽ; ഒരാൾ മുമ്പ് പൊലീസുകാരനൊപ്പം ലഹരിമരുന്നു വില്‍പ്പന നടത്തി

Synopsis

മഞ്ഞള്ളൂർ തൈപ്പറമ്പിൽ അൻസിഫ് അൻസാർ, പെരുമ്പള്ളിച്ചിറ ഷംനാസ് ഷാജി എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷംനാദ് നേരത്തെയും ലഹരിമരുന്നു വില്‍പ്പന കേസുകളില്‍ പ്രതിയാണ്. ഇടുക്കിഎ ആര്‍ ക്യാന്പിലെ പോലീസുകാരനോപ്പം ലഹരി മരുന്നു വില്‍പ്പന നടത്തുന്നതിനിടെ അറസ്റ്റിലായതാണ് അവസാന കേസ്. 

തൊടുപുഴ: നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ എക്സൈസ് പിടിയില്‍. വില്‍പനക്കായി കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവരിലൊരാള്‍ രണ്ടുമാസം മുമ്പ് പൊലീസുദ്യോഗസ്ഥനോപ്പം ലഹരിമരുന്നു വില്‍പ്പന നടത്തിയ കേസിലെ പ്രതിയാണ്
 
മഞ്ഞള്ളൂർ തൈപ്പറമ്പിൽ അൻസിഫ് അൻസാർ, പെരുമ്പള്ളിച്ചിറ ഷംനാസ് ഷാജി എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷംനാദ് നേരത്തെയും ലഹരിമരുന്നു വില്‍പ്പന കേസുകളില്‍ പ്രതിയാണ്. ഇടുക്കിഎ ആര്‍ ക്യാന്പിലെ പോലീസുകാരനോപ്പം ലഹരി മരുന്നു വില്‍പ്പന നടത്തുന്നതിനിടെ അറസ്റ്റിലായതാണ് അവസാന കേസ്. ലഹരി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ സ്ട്രൈക്കിങ് ഫോഴ്സ് നടത്തിയ പരിശോധനക്കിടെയാണ് പിടിയിലാകുന്നത്. രൂപമാറ്റം വരുത്തിയ വാഹനത്തിന്‍റെ രഹസ്യഅറയില്‍ നിന്നാണ് 72 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

 പ്രതികളെ റിമാന്‍റു ചെയ്തു. വില്‍പ്പനക്ക് കൊണ്ടുവന്നതെന്നാണ് ഇരുവരും നല്‍കിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്താനായുള്ള അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Read Also: ആദ്യം റബ്ബർഷീറ്റ് മോഷ്ടിച്ച് അകത്തായി; പുറത്തിറങ്ങി വീണ്ടും മോഷണം, പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ