കടയ്ക്കലിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ തുളസീധരൻ കഴിഞ്ഞയാഴ്ച്ചയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രി പന്തളം മുക്കിലുള്ള വീട്ടിൽ മോഷണം നടത്തിയത്. 

കൊല്ലം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കൊല്ലം കടയ്ക്കൽ പൊലീസ് പിടികൂടി. അടൂര്‍ പറക്കോട് സ്വദേശി തുളസീധരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടയ്ക്കലിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ തുളസീധരൻ കഴിഞ്ഞയാഴ്ച്ചയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രി പന്തളം മുക്കിലുള്ള വീട്ടിൽ മോഷണം നടത്തിയത്. വീടിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന തുളസീധരൻ ടിവി ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളാണ് മോഷ്ടിച്ചത്. മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറിലാണ് ഇയാൾ രക്ഷപെട്ടത്. പിന്നാലെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശൂരനാട് നിന്നും തുളസീധരനെ അറസ്റ്റ് ചെയ്തത്. 

ഇയാൾ മോഷ്ടിച്ച വീട്ടുപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. ടിവി പുനലൂരിലെ ഒരു വീട്ടിൽ നിന്നും നിലവിളക്കുകളും ഓട്ടു പാത്രങ്ങളും ആക്രിക്കടയിൽ നിന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Read Also: നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ