
തൃശൂര്‍: ജോലിക്ക് പോയി തിരികെ എത്തിയപ്പോള്‍ വീടിന് ഗേറ്റില്ല, അമ്പരന്ന് വീട്ടുകാര്‍. പരാതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ തിരഞ്ഞ് പിടിച്ച് കേരള പൊലീസ്. ഇന്നലെ ഉച്ചയോടെയാണ് തൃശൂരില്‍ വിചിത്രമായ സംഭവം നടന്നത്. മുളങ്കുന്നത്തുകാവ്, വെളപ്പായ റോഡ് എന്നിവിടങ്ങളില്‍നിന്ന് ആള്‍താമസമുള്ള വീടിനു മുന്‍വശം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഗേറ്റുകള്‍ ഓട്ടോയില്‍ വന്ന രണ്ടംഗ സംഘം കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
രാവിലെ ജോലിക്കുപോയി തിരികെ വീട്ടിലെത്തിയപ്പോള്‍ വീടിനു മുന്നില്‍ ഗേറ്റുകളില്ലാത്തത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. മെഡിക്കല്‍ കോളജ് പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തിയത്. ഒളരിക്കര ശാന്തിനഗറില്‍ കോലാടി വീട്ടില്‍ ഷിജോ ( 31), നെല്ലിക്കുന്ന് തുണ്ടപ്പറമ്പില്‍ ബിനോയ് ( 36) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ. പി.പി. ജോയ് അറസ്റ്റ് ചെയ്തത്.
സി.സി.ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഇവര്‍ സഞ്ചരിച്ച ഓട്ടോയും പൊലീസ് കസ്റ്റഡയിലെടുത്തു. ഗേറ്റുകള്‍ പട്ടാമ്പി ആക്രിക്കടയില്‍നിന്നും കണ്ടെടുത്തു. പ്രതികള്‍ മുമ്പും സമാനരീതിയിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്.ഐ. ബാലസുബ്രഹ്മണ്യന്‍, എസ്.ഐ. ശിവദാസന്‍, പൊലീസുകാരായ അഖില്‍, വിഷ്ണു, അഭീഷ്, രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു.
കോഴിക്കോട് നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാർക്കിങ്ങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തലശ്ശേരി സ്വദേശി ഇസ്മയിൽ (35) ആണ് ടൗൺ പൊലീസ് ബീച്ചിൽ നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാൻ വാഹനത്തിന്റെ നമ്പർ മാറ്റിയാണ് പ്രതി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്.
മാന്യമായ വേഷം, തിരക്കേറിയ ഇടങ്ങളിൽ 'ഓപ്പറേഷൻ' നടത്താൻ വൈദഗ്ധ്യം, ഒടുവിൽ മൂന്നംഗ മോഷണസംഘം പിടിയിലായത് ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam