ഉദയംപേരൂര്‍ വിദ്യ കൊലക്കേസ്: പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

By Web TeamFirst Published Dec 16, 2019, 2:25 PM IST
Highlights

സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

തിരുവനന്തപുരം: ഉദയംപേരൂര്‍ വിദ്യ കൊലപാതകേസിലെ പ്രതികളെ തിരുവനന്തപുരത്തെ പേയാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഉദയംപേരൂർ സിഐ അറിയിച്ചു.

സെപ്റ്റംബർ 20നാണ് പ്രതികളായ പ്രേംകുമാർ ഭാര്യ വിദ്യയെ കൊണ്ട് പേയാടുള്ള ഗ്രാൻടേക് വില്ലയിൽ കൊണ്ടുവന്നത്. പ്രേംകുമാറിന്‍റെ കാമുകി സുനിത ആറ് മാസം മുമ്പ് തന്നെ ഇവിടെ താമസിപ്പിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കി. 21 ന് രാവിലെയാണ് കൊലപാതകം നടന്നത്. വില്ലയിലെത്തിച്ച പ്രതികളായ പ്രേംകുമാറും സുനിതയും എങ്ങനെയാണ് സംഭവം നടന്നതെന്ന് പൊലീസിനോട് വിശദീകരിച്ചു. ഫോറൻസിക് വിദഗ്ധരും വീട് പരിശോധിച്ച് വിരളടയാളവും രക്തസാമ്പിളുകളും ശേഖരിച്ചു.  

മറ്റ് ചിലർ കൂടി സംഭവത്തിന് പിന്നിലുണ്ടെന്ന പ്രേംകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വശം കൂടി അന്വേഷിക്കുന്നത്. തിരുനൽവേലിയിലാണ് വിദ്യയുടെ മൃതദേഹം തള്ളിയത്. രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുക്കും. 

സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനല്‍വേലിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

Also Read: ഉദയംപേരൂരിൽ ഭാര്യയെ കൊന്ന് മറവ് ചെയ്ത് 'ദൃശ്യം' മോഡൽ കൊല: ഭർത്താവും കാമുകിയും അറസ്റ്റിൽ

click me!