പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: പ്രതി പ്രവീണ്‍ പിടിയില്‍, വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്

Published : Nov 15, 2023, 04:28 PM ISTUpdated : Nov 15, 2023, 06:56 PM IST
പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: പ്രതി പ്രവീണ്‍ പിടിയില്‍, വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്

Synopsis

മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ്.

മംഗളൂരു: ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് കര്‍ണാടക പൊലീസ്. മഹാരാഷ്ട്ര സാംഗ്‌ലി സ്വദേശിയും മംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ ചൗഗാലെ(35)യെയാണ് പിടികൂടിയത്. ഫോണ്‍ കോള്‍ റെക്കോഡും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

ഉഡുപ്പിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള കുടച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു. ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ എയര്‍ ഇന്ത്യ ജീവനക്കാരിയായ, കൊല്ലപ്പെട്ട അയനാസുമായുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. വിവരം അറിഞ്ഞ നൂര്‍ മുഹമ്മദ് നാട്ടിലെത്തിയതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. നൂറുകണക്കിന് പേരാണ് അന്ത്യകര്‍മങ്ങള്‍ക്ക് എത്തിയത്. നാടിനെ നടുക്കിയ കൊലപാതകമായതിനാല്‍ നാട്ടുകാര്‍ ദീപാവലി ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. ആക്രമണത്തില്‍ നൂര്‍ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 മൃതദേഹം സംസ്‌കരിക്കാന്‍ കുഴിയെടുക്കുന്നതിനിടെ 46കാരന്‍ കുഴഞ്ഞുവീണ് മരിച്ചു 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വിറ്റ്സർലണ്ടിലെ റിസോർട്ടിലെ പൊട്ടിത്തെറി, 40 ലേറെ പേർ കൊല്ലപ്പെട്ടു, അട്ടിമറി സാധ്യത തള്ളി അധികൃതർ
മദ്യലഹരിയിൽ ഥാർ ഡ്രൈവർ, ഇടിച്ച് തെറിപ്പിച്ചത് പുതുവർഷ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കുടുംബത്തിന്റെ കാർ, ആശുപത്രിയിൽ നിന്ന് മുങ്ങി ഡ്രൈവർ