
ബറേലി (ഉത്തർപ്രദേശ്): ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ 17കാരിയായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പ്രയാഗ്‌രാജിൽ നിന്ന് പിലിഭിത്തിലേക്ക് മടങ്ങുകയായിരുന്ന അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ 17 കാരിയായ വിദ്യാർത്ഥിനിയെയാണ് പൊലീസൂകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ട്രെയിനിൽ നിന്ന് ഇറങ്ങാൻ സമയ, പൊലീസുകാരൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ബിഎസ്എഫ് ജവാന്റെ മകളായ വിദ്യാർഥി റെയിൽവേ പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി. ബറേലി പൊലീസ് ലൈനിൽ നിയമിതനായ മുഹമ്മദ് തൗഫീഖ് അഹമ്മദ് എന്ന 30കാരനാണ് പ്രതിയെന്ന് സർക്കിൾ ഓഫീസർ ജിആർപി (മൊറാദാബാദ്) ദേവി ദയാൽ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ഐപിസി, പോക്‌സോ, എസ്‌സി / എസ്‌ടി ആക്‌ട് എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് യൂണിഫോമിൽ എത്തിയ പ്രതി തന്നെ അനുചിതമായി സ്പർശിച്ചതായി വിദ്യാർത്ഥിഥിനി പരാതിയിൽ പറയുന്നു. തുടർന്ന് വിദ്യാർഥി മറ്റൊരു കോച്ചിലേക്ക് മാറി. എന്നാൽ പ്രതി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു. നടപടിയുടെ ഭാഗമായി പൊലീസുകാരനെ സസ്പെൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam