
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മംഗലപുരത്ത് പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെയും, ഗുണ്ടാ നേതാക്കളായ ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും ഇതുവരെയും പൊലീസിന് പിടികൂടാനായിട്ടില്ല.
പണത്തിനായി കഴക്കൂട്ടം സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ രണ്ടു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മംഗലപുരം പൊലീസിന് നേരെ ആക്രമണമുണ്ടായത്. പൊലീസിനെ ആക്രമിച്ച് നാടൻ ബോംബെറിഞ്ഞ ഷെമീർ, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുവാവിനെയും തട്ടികൊണ്ടുപോയത്. പൊലീസിനെ ആക്രമിച്ച ഷെമീറിനെ മാത്രമാണ് അറസ്റ്റ് ചെയ്ത്. ഷെരീഫും മററ് ഗുണ്ടകളും ഒളിവിലാണ്. കഴക്കൂട്ടത്ത് നിഖിൽ എന്ന ചെറുപ്പക്കാരനെ തട്ടികൊണ്ടുപോയതിന് പിന്നിൽ ലഹരി കച്ചവടത്തിലെ പണമിടാപാടെന്നാണ് സൂചന. നിഖിലിന്റെ സഹോദരൻ കഞ്ചാവ് കേസിൽ ജയിലാണ്. ബംഗല്ലൂരിൽ നിന്നും എംഡിഎംഎ എത്തിക്കാൻ ഷെമീർ അഞ്ചു ലക്ഷം നിഖിലിന്റെ സഹോദരന് നൽകിയിരുന്നു. ഇത് തിരിച്ചു കിട്ടാനാണ് നിഖിലിനെ തട്ടികൊണ്ടുപോയത്.
നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണത്തിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഗുണ്ടാ നേതാക്കളായ ഓം പ്രകാശും, പുത്തൻപാലം രാജേഷും ഇപ്പോഴും ഒളിവിലാണ്. പാറ്റൂരിൽ നിധിനെന്ന ബിൽഡറെ ആക്രമിച്ച കേസിൽ അഞ്ച് പേരാണ് അതുവരെ അറസ്റ്റിലായത്. ഓംപ്രകാശിന്റെ സംഘത്തിൽ പെട്ട സുബ്ബരാജ്, അഭിലാഷ് എന്നിവരാണ് ഏറ്റവുമൊടുവിൽ പിടിയിലായത്.
സാമ്പത്തിക തർക്കമാണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലിന് കാരണമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, എന്താണ് കൃത്യമായ കാരണമെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് പൊലീസ് പോകുന്നില്ല. പാറ്റൂർ ആക്രമണക്കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ പൊലീസിന് കൂടുതൽ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എതിർ ചേരിയിൽപ്പെട്ട നിധിനെ ആക്രമിച്ച ശേഷം കയ്യിൽപുരണ്ട രക്തത്തിന്റെ ചിത്രങ്ങള്‍ ഗുണ്ടാ സംഘം വാട്സ് ആപ്പി വഴി ഓം പ്രകാശിന് അയച്ചുകൊടുത്തിരുന്നുവെന്നാണ് കണ്ടെത്തൽ.
ആക്രമണ സമയത്ത് ഓം പ്രകാശ് കാറിലുണ്ടായിരുന്നുവെന്നാണ് നിധിന്റെ മൊഴി. ഇതി്നറെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ പേട്ട പൊലീസ് എട്ടാം പ്രതിയാക്കിയത്. എന്നാൽ ഓം പ്രകാശ് സ്ഥലത്തുണ്ടായിരുന്നുവെന്ന കാര്യത്തിൽ പൊലിസ് ഇപ്പോള്‍ സംശയമുണ്ട്. നേരിട്ട് ഓപ്പറേഷനിറങ്ങാതെ ഗൂഡാലോനയിൽ പങ്കെടുത്തുവെന്നാണ് സംശയം. ഗൂഡാലോചനയിൽ പങ്കെടുത്തിനുള്ള തെളിവുകളാണ് പൊലിസ് ഇതേവരെ ലഭിച്ചിട്ടുള്ളത്. അക്രമിസംഘം സഞ്ചരിച്ച കാർ ഓം പ്രകാശിൻെറ ഫ്ലാറ്റിൽ നിന്നാണ് കണ്ടെത്തിയത്.
തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്; ആക്രമണം കിഡ്നാപ്പിംഗ് കേസിലെ പ്രതികളെ പിടിക്കാനെത്തിയപ്പോൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam