ഉത്രയുടെ കൊലപാതകം: ഡമ്മിയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്

Published : Aug 02, 2020, 09:40 AM ISTUpdated : Aug 02, 2020, 12:35 PM IST
ഉത്രയുടെ കൊലപാതകം: ഡമ്മിയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്

Synopsis

മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. 

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഡമ്മി പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയിൽ സമര്‍പ്പിക്കും. 

അതിനിടെ ഉത്ര കൊലപാതകക്കേസിൽ കുറ്റപത്രത്തിന്റെ കരടും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം . കേട്ടു കേൾവിയില്ലാത്ത വിധം നടന്ന കൊലപാതക കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റപത്രം പഴുതടച്ച് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. 

തുടര്‍ന്ന് വായിക്കാം: ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ; കണ്ടെത്തല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്