'ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം യുവാക്കള്‍'; വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഭര്‍ത്താവ്, പിന്നാലെ ക്രൂരമർദ്ദനം

Published : May 10, 2024, 10:48 PM IST
'ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം യുവാക്കള്‍'; വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഭര്‍ത്താവ്, പിന്നാലെ ക്രൂരമർദ്ദനം

Synopsis

ഭര്‍ത്താവിനെതിരെ യുവതി ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ്.

ലഖ്‌നൗ: ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെയാണ്, മറ്റൊരു ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെ: ''കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. യുവാവിന്റെ സംശയരോഗത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. കഴിഞ്ഞദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവാവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും യുവാക്കളെയും മര്‍ദ്ദിക്കുകയായിരുന്നു.'' സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവത്തില്‍ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിനെതിരെ യുവതി ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. 

'നീ ഇത്തവണ റിമാന്‍ഡാണ്, നോക്കിക്കോ..'; പൊലീസില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനം, വിവരിച്ച് 18കാരന്‍
 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്