POCSO : പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചു; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Web Desk   | Asianet News
Published : Feb 23, 2022, 06:33 PM IST
POCSO : പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചു; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Synopsis

കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരൻ ഉണ്ണി ആണ്  അറസ്റ്റിലായത്. വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം  സ്വദേശി സൽമാൻ  നേരത്തെ അറസ്റ്റിലായിരുന്നു.

മലപ്പുറം: പോക്സോ കേസിലെ (POCSO Case) ഇരയെ വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചയാൾ മലപ്പുറം (Malappuram)  വഴിക്കടവിൽ (Vazhikkadavu)  അറസ്റ്റിലായി.  കോഴിക്കോട് (Calicut) കുടത്തായി സ്വദേശി ശ്രീധരൻ ഉണ്ണി ആണ്  അറസ്റ്റിലായത്. വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം  സ്വദേശി സൽമാൻ  നേരത്തെ അറസ്റ്റിലായിരുന്നു.

പോക്സോ നിയമപ്രകാരം ഇരയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഇയാൾ ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെൽഡ് വെൽഫയർ കമ്മിറ്റിക്കും പരാതികൾ ലഭിച്ചിരുന്നു. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച്  വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാളുകളെ കണ്ടെത്തുന്നതിനായി നടത്തിയ നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിലാണ്  പ്രതി കോഴിക്കോട് നിന്നും പിടിയിലായത്.  

വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം  സ്വദേശി സൽമാൻ എന്ന തൊള്ളപൊളിയൻ സല്ലു വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റെക്കോർഡ് ചെയ്ത് ഷെയർ ചെയ്ത വീഡിയോ നിരവധിയാളുകൾ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തിട്ടുള്ളതാണ്.  ഷെയർ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരവെയാണ് കൂടത്തായി സ്വദേശി അറസ്റ്റിൽ ആകുന്നത് . പ്രത്യേക അന്വേഷണ സംഘത്തിൽ വഴിക്കടവ് എ.എസ്.ഐ. മനോജ്.കെ  പോലീസുകാരായ സുധീർ ഇ.എൻ, അഭിലാഷ്.കെ, പ്രശാന്ത് കുമാർ .എസ്. എന്നിവരും ഉണ്ടായിരുന്നു .പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്