യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

By Web TeamFirst Published Jul 26, 2022, 9:40 AM IST
Highlights

സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത്. 

തൃശ്ശൂര്‍: സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത്. 

അലക്സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിന്‍റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്സിന്‍റെ കൈക്ക് പരുക്കേറ്റു.

വീടുവിട്ടോടി വിവാഹിതരായി, പ്രശ്നങ്ങൾ തീർക്കാൻ തിരികെയെത്തി; ഒടുവിൽ അച്ഛന്റെ കൊലക്കത്തിക്ക് ഇരകൾ

അയല്‍വാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണം കവര്‍ന്നു; യുവാവ് പിടിയില്‍

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി; അക്രമിയെ പിടികൂടാനായില്ല

 

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി.  കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. 

അബ്ബാസിനെ  വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം, 14 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു

വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി മോഷണം. വെഞ്ഞാറമൂട്ടിൽ വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയിരുന്നു. 

ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ തിരികെ എത്തിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ കവർച്ച നടന്നതായി കണ്ടെത്തിയത്. 
വീട്ടിലെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 

അലമാരയിൽ സൂക്ഷിച്ചിരുന്ന 14 ലക്ഷത്തോളം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

Read Also: കരിമ്പ സദാചാര ആക്രമണം:വിദ്യാർഥികൾക്കെതിരെ പരാമർശം നടത്തിയ പിടിഎ വൈസ് പ്രസിഡന്‍റ് ജാഫർ അലി രാജിവെച്ചു

സദാചാര ആക്രമണ വിവാദം  കത്തിനിൽക്കെ കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ് എ.എസ് ജാഫർ അലി  രാജിവെച്ചു  സദാചാര ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ ജാഫർ അലി വിവാദ പരമർശം നടത്തിയിരുന്നു. ഇതിനെതിരെ ഇന്നലെ നടന്ന പി ടി എ എക്സിക്യൂട്ടീവ് യോഗത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എ എസ് ജാഫർ അലി പി ടി എ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്

click me!