
പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി. കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം.
അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Read Also; ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം, 14 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു
വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി മോഷണം. വെഞ്ഞാറമൂട്ടിൽ വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയിരുന്നു.
ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ തിരികെ എത്തിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ കവർച്ച നടന്നതായി കണ്ടെത്തിയത്.
വീട്ടിലെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 14 ലക്ഷത്തോളം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also: കരിമ്പ സദാചാര ആക്രമണം:വിദ്യാർഥികൾക്കെതിരെ പരാമർശം നടത്തിയ പിടിഎ വൈസ് പ്രസിഡന്‍റ് ജാഫർ അലി രാജിവെച്ചു
സദാചാര ആക്രമണ വിവാദം കത്തിനിൽക്കെ കരിമ്പ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ് എ.എസ് ജാഫർ അലി രാജിവെച്ചു സദാചാര ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ ജാഫർ അലി വിവാദ പരമർശം നടത്തിയിരുന്നു. ഇതിനെതിരെ ഇന്നലെ നടന്ന പി ടി എ എക്സിക്യൂട്ടീവ് യോഗത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എ എസ് ജാഫർ അലി പി ടി എ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam