അയല്‍വാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണം കവര്‍ന്നു; യുവാവ് പിടിയില്‍

By Web TeamFirst Published Jul 26, 2022, 1:46 AM IST
Highlights

ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പൈനാപ്പിൾ തോട്ടത്തിൽ വച്ചാണ് സനു സണ്ണിയെ അയൽവാസിയായ സനൂഷും കൂട്ടാളികളും മര്‍ദ്ദിച്ച് സ്വർണാഭരണം തട്ടിപ്പറിച്ചത്.

തൃശൂർ: തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടിൽ സനൂഷിനെയാണ് ചോറ്റുപാറ സ്വദേശി  സനു സണ്ണിയുടെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത കേസില്‍  ഷാഡോ പോലീസും ചെറുതുരുത്തി പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്. 

ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പൈനാപ്പിൾ തോട്ടത്തിൽ വച്ചാണ് സനു സണ്ണിയെ അയൽവാസിയായ സനൂഷും കൂട്ടാളികളും മര്‍ദ്ദിച്ച് സ്വർണാഭരണം തട്ടിപ്പറിച്ചത്. നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ റജീബ് എന്ന ഓന്ത് റജീബും ഇയാളുടെ സഹോദരൻ ഷജീറും കൂട്ടാളിയായ അലിയുമാണ് സനുവിനെ മര്‍ദ്ദിച്ചത്.

സംഭവം കേസായതോടെ പ്രതികള്‍  ഒളിവിൽ പോയി. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി നെടുമ്പുര പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ പ്രതികള്‍  ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന്  നടത്തിയ തിരച്ചിലിലാണ്  കേസിലെ മൂന്നാം പ്രതി സനൂഷ്  പൊലീസ് പിടിയിലായത്. മറ്റുള്ളവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Read More : മൊബൈലില്ല, സ്ഥിരമായി ഒരിടത്തും താമസിക്കില്ല; സംസ്ഥാനത്ത് പറന്ന് നടന്ന കള്ളൻ ഒടുവിൽ പിടിയിൽ 

ബൈക്കും ജീപ്പും പിക്കപ്പ് ലോറിയും മോഷണം, കറങ്ങി നടന്ന് മാലപൊട്ടിക്കലും; മുങ്ങി നടന്ന കള്ളൻ പിടിയിൽ

കോഴിക്കോട്:  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും  മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫറോക്ക് മണ്ണാർപാടം കക്കാട് പറമ്പ് പുറ്റേക്കാട് സലാം എന്ന സലാം (42)  നെ കോഴിക്കോട് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) ഫറോക്ക് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഈയടുത്ത ദിവസങ്ങളിലായി ജില്ലയിലെ നടക്കാവ്, ഫറോക്ക്,ചേവായൂർ  മലപ്പുറം ജില്ലയിലെ തേഞ്ഞിപാലം,പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലും വെച്ച് വാഹനമോഷണം നടത്തുകയും മാല പൊട്ടിക്കുകയും ചെയ്തിരുന്നു.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന സംഭവ ഉണ്ടായതോടെ ജില്ല ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമൻ ഐപിഎസ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസി കാമറ ദൃശ്യങ്ങളിൽ നിന്നും പ്രതി സലാം ആണെന്ന് തിരിച്ചറിയുകയും ചെയ്തു. 

മോഷണം നടത്തി അന്യ ജില്ലകളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വാടകക്ക്  ഒളിവിൽ കഴിഞ്ഞ ബുദ്ധിമാനായ കള്ളന് പിന്നാലെ പോലീസും നൂറ്റി അമ്പതിലധികം ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പിന്നാലെ ഉണ്ടായിരുന്നു. കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്ന് പാഷൻ പ്ലസ് ബൈക്ക് മോഷ്ടിച്ച് മലാപറമ്പ് ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന പൾസർ ബൈക്കും മോഷണം നടത്തിയ ശേഷം മറ്റൊരു ദിവസം രാമനാട്ടുക്കര ബൈപ്പാസിൽ നിന്നും മൂന്നു പവനുള്ള മാലയാണ് പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞത്. പിന്നീട് കോയമ്പത്തൂരിലേക്ക് കടന്ന സലാം വീണ്ടും തിരിച്ചു വന്ന് തേഞ്ഞിപാലത്ത് നിന്ന് നാലര പവൻ സ്വർണ്ണമാലയും കവർന്നു.

click me!