ലിംഗമാറ്റ ശസ്ത്രക്രിയ മറച്ചുവെച്ച് വിവാഹം, ഭർത്താവിനെതിരെ യുവതിയുടെ പരാതി

Published : Sep 16, 2022, 12:54 PM ISTUpdated : Sep 16, 2022, 01:28 PM IST
ലിംഗമാറ്റ ശസ്ത്രക്രിയ മറച്ചുവെച്ച് വിവാഹം, ഭർത്താവിനെതിരെ യുവതിയുടെ പരാതി

Synopsis

വിവാഹ മാട്രിമോണിയൽ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. സ്ത്രീയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് ഒരിക്കലും തയ്യാറായില്ല.

വഡോദര : ഗുജറാത്തിലെ വഡോദരയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് മറച്ചുവെച്ച് വിവാഹം ചെയ്ത ഭർത്താവിനെതിരെ സ്ത്രീയുടെ പരാതി. വഡോദരയിലെ ഗോത്രി പൊലീസ് സ്റ്റേഷനിലാണ് അപൂർവ്വമായ പരാതി എത്തിയത്. എട്ട് വർഷം മുമ്പ് 2014 ലായിരുന്നു ഗുജറാത്ത് വഡോദര സ്വദേശിനിയും വീരജ് വർധൻ എന്നയാളും തമ്മിലുള്ള വിവാഹം. വിവാഹ മാട്രിമോണിയൽ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. പരാതിക്കാരിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിൽ അവർക്ക് 14 വയസുള്ള ഒരു കുട്ടിയുമുണ്ട്. 

'തെരുവുനായകളെ കൊല്ലുന്നത് തടവുംപിഴയും ലഭിക്കാവുന്നകുറ്റം,കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണം'

എന്നാൽ വിവാഹത്തിന് ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ രണ്ടാം ഭർത്താവ് ഒരിക്കലും തയ്യാറായില്ല. ഇക്കാര്യം ചോദിച്ചപ്പോൾ റഷ്യയിൽ നിന്ന് വാഹനാപകടം സംഭവിച്ചെന്നും അതിനുശേഷം ലൈംഗിക ശേഷി ഇല്ലാതായെന്നുമായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്. ഒടുവിൽ എട്ട് വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ആഴ്ചയാണ് മുൻപ് താൻ സ്ത്രീയായിരുന്നെന്ന് ഭർത്താവ് വെളിപ്പെടുത്തിയത്. എന്നാൽ ഇത് പരാതിക്കാരിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. തന്നെ എട്ട് വർഷമായി ഭർത്താവ് പറ്റിക്കുകയായിരുന്നുവെന്നും സ്ത്രീയായിരുന്നുവെന്ന വിവരം മറച്ച് വെച്ചാണ് വിവാഹം നടത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്. ഭർത്താവായ ദില്ലി സ്വദേശി വിരാജ് വർദ്ധനെതിരെ വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തു. 

തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി പിതാവ്; വീഡിയോ 

 

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്