
കൊച്ചി: ഗൂഗിള്‍ നോക്കി ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട സ്വദേശിയായ അലന്‍ (26), ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ്ണ (24) എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഇവിടെ പിടികൂടിയത്.
എറണാകുളം കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മൂന്ന് നിലയുള്ള അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലെ ഫ്ലാറ്റിന്‍റെ അടുക്കളയിലാണ് കഞ്ചാവ് വളര്‍ത്തിയത്. ഈ ഫ്ലാറ്റിന് ഒരു റൂമും അടുക്കളയുമാണ് ഉള്ളത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവും ഉള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്.
ഈ ഫ്ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്ന എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും കിട്ടാന്‍ എല്‍ഇഡി ലൈറ്റും, എക്സോസ്റ്റ് ഫാനുകളും അടക്കം ക്രമീകരിച്ചിരുന്നു. ഗൂഗിള്‍ നോക്കിയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ പരിശീലനം നേടിയത് എന്നാണ് പൊലീസ് പറയുന്നത്.
പരിശോധനയില്‍ കഞ്ചവുമായി ഒരു യുവാവിനെയും പൊലീസ് പിടികൂടി പത്തനംതിട്ട സ്വദേശിയായ അമലിനെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് ചെടി പിടിച്ച കേസില്‍ സാക്ഷിയാകാന്‍ പൊലീസ് വിളിച്ചുവരുത്തിയതായിരുന്നു അമലിനെ എന്നാല്‍ തുടര്‍ന്ന് ഇയാളെ പരിശോധിച്ചപ്പോള്‍ കൈയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസ്, എസ്.ഐ. ജെയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
മുത്തങ്ങ വഴി കടത്തിയ രേഖകളില്ലാത്ത 22 ലക്ഷം പിടികൂടി; രണ്ട് കേസുകളിലായി 5 പേരും കാറും പിടിയില്‍
ക്ഷേത്രങ്ങളിലെ പൂജാവിളക്കും, മണിയും, ക്ലോക്കും പിന്നെ പണവും ലക്ഷ്യം; സ്ഥിരം കള്ളനെ ഒടുവില്‍ പൊക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam