ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു, പിന്നീട് ഉപേക്ഷിച്ചു, ഭാര്യയും മകനും അറസ്റ്റില്‍

Published : Nov 28, 2022, 01:59 PM ISTUpdated : Nov 28, 2022, 02:23 PM IST
ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു, പിന്നീട് ഉപേക്ഷിച്ചു, ഭാര്യയും മകനും അറസ്റ്റില്‍

Synopsis

പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി മൃതദേഹം ഉപേക്ഷിച്ചത്. 

ദില്ലി: ദില്ലിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. മകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി മൃതദേഹം ഉപേക്ഷിച്ചത്. കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ദില്ലിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ കണ്ടെത്തിയത്. 

അന്ന് മൃതദേഹമാരുടേതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്റെ കൊലയുടെ  വിവരങ്ങൾ പുറത്തുവന്നത്. ഭാര്യ പൂനം, മകൻ ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ അവസാനിച്ചതെന്നാണ് വിവരം.

മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ജയില്‍ മോചന ഹര്‍ജി; സംസ്ഥാനത്തിന് നോട്ടീസ് അയച്ച് സുപ്രിം കോടതി

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്