യുപിയില്‍ ബിജെപി എംഎല്‍എയ്ക്ക് നേരെ ലൈംഗിക പീഡന പരാതിയുമായി യുവതി

Web Desk   | Asianet News
Published : Feb 11, 2020, 08:59 AM IST
യുപിയില്‍ ബിജെപി എംഎല്‍എയ്ക്ക് നേരെ ലൈംഗിക പീഡന പരാതിയുമായി യുവതി

Synopsis

എംഎല്‍എയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഒരു ഹോട്ടലില്‍ പൂട്ടിയിട്ടു. 2017 ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിലായിരുന്നു ഇത്. 

ലക്നൗ: ബിജെപി എംഎല്‍എയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ലൈംഗിക പീഡനപരാതിയുമായി യുവതി. ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപതിക്കും ആറ് പേര്‍ക്കുമെതിരെയാണ് ലൈംഗിക പരാതി നല്‍കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. 2007ല്‍ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചു. പിന്നീട് 2014 ല്‍ ത്രിപതിയുടെ ബന്ധുവിനെ ഇവര്‍ പരിചയപ്പെട്ടു. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ഇയാള്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

എംഎല്‍എയുടെ ബന്ധു ഒരു മാസത്തോളം ഭദോഹിയിലെ ഒരു ഹോട്ടലില്‍ പൂട്ടിയിട്ടു. 2017 ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിലായിരുന്നു ഇത്. അവിടെ വച്ച് തന്നെ എംഎല്‍എ ത്രിപതിയും ബന്ധുക്കളും പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയതായി പൊലീസ് ഓഫീസര്‍ റാം ബാദന്‍ സിംഗ് പറഞ്ഞു. 

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ