കത്തികാട്ടി ഭീഷണിപ്പെടുത്തി 20കാരിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി, സഹോദരന്മാർ അറസ്റ്റിൽ

Published : May 17, 2022, 01:30 AM ISTUpdated : May 17, 2022, 01:31 AM IST
കത്തികാട്ടി ഭീഷണിപ്പെടുത്തി 20കാരിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി, സഹോദരന്മാർ അറസ്റ്റിൽ

Synopsis

പീഡിപ്പിക്കുന്നതിന്റെ  വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

മുംബൈ: 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ. മുംബൈയിലെ ധാരാവിയിലാണ് 20 കാരി സഹോദരങ്ങളുടെ ബലാത്സം​ഗത്തിന് ഇരയായത്.  യുവതി‌യുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി കത്തിചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അനിൽ ചോഹൻ, സഹോദരൻ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. 

ഇരുവരും നേരത്തെ ധാരാവിയിൽ താമസിച്ചിരുന്നു. ഈ സമയം ഇവർ ഇരയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം മുതലെടുത്ത് വീട്ടിൽ തനിച്ചായിരിക്കുമ്പോൾ എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സം​ഗം ചെയ്തു. പീഡിപ്പിക്കുന്നതിന്റെ  വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയതെന്ന് ധാരാവി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ