
ഹൈദരാബാദ് : പ്രണയം നിരസിച്ച് മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിച്ച യുവതിയെയും അവരുടെ കുടുംബത്തെയും ക്രൂരമായി ആക്രമിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. യുവാവ് ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് യുവതിക്കും കുടുംബത്തിലെ 11 അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. യുവതിയുമായി പ്രണയത്തിലാണെന്നാണ് പേരാം എട്ടുകൊണ്ടലു എന്ന യുവാവ് അവകാശപ്പെടുന്നത്.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെയും മറ്റ് രണ്ട് പേരെയും ഗുണ്ടൂർ ജനറൽ ആശുപത്രിയിലേക്കും മറ്റ് ഒമ്പത് പേരെ നരസറോപേട്ട് സർക്കാർ ആശുപത്രിയിലേക്കും മാറ്റി. യുവതിക്ക് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇത് അംഗീകരിക്കാൻ കഴിയാതെ ഇയാൾ യുവതിയെയും അവളുടെ കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.