വിമാനത്തിനുള്ളില്‍ വച്ച് മദ്യപാനം, ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍; വിചാരണ നേരിട്ട് കമിതാക്കള്‍

Web Desk   | Asianet News
Published : Mar 13, 2020, 02:46 PM IST
വിമാനത്തിനുള്ളില്‍ വച്ച് മദ്യപാനം, ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍; വിചാരണ നേരിട്ട് കമിതാക്കള്‍

Synopsis

അമിതമായി മദ്യപിച്ച് വിമാനത്തില്‍ ശല്യമുണ്ടാക്കുകയും മര്യാദ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. വിമാനത്തില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ്...

ലണ്ടന്‍: അമിതമായി മദ്യപിച്ച് വിമാനത്തിനുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരായ കേസില്‍ വിചാരണ ആരംഭിച്ചു. മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയിരിക്കുന്നത്. 2019 ജൂലൈയ് 29 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് ടുണീഷ്യയിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് വിമാനത്തില്‍ വച്ചാണ് ദമ്പതികള്‍ അമിതമായി മദ്യപിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നത്.

35 കാരിയായ ഗെമ്മ ഹീപ്പും കാമുനായ 38 കാരന്‍ ഫിലിപ്പ് മൈക്കോക്കും ചേര്‍ന്നാണ് യാത്ര ചെയ്തത്. ഇരുവര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ഗെമ്മ. അമിതമായി മദ്യപിച്ച് വിമാനത്തില്‍ ശല്യമുണ്ടാക്കുകയും മര്യാദ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. വിമാനത്തില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ  ഗെമ്മയും ഫിലിപ്പും വിചാരണ ക്രൗണ്‍ കോടതി ജഡ്ജിക്ക് മുമ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം അംഗീകരിച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റി വച്ചു. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ഗെമ്മയ്ക്കും ഫിലിപ്പിനും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ