Latest Videos

വിവാഹേതര ബന്ധം എതിര്‍ത്തു; അമ്മായി അമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു

By Web TeamFirst Published Jan 9, 2020, 6:31 PM IST
Highlights

വിവാഹേതര ബന്ധത്തിന് തടസ്സം നിന്ന അമ്മായി അമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. 

ജയ്പൂര്‍: വിവാഹേതര ബന്ധം എതിര്‍ത്ത അമ്മായി അമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജ്ജുണ്‍ജ്ജുനു ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. സുബോധ് ദേവിയെ കൊലപ്പെടുത്തിയതിന് മരുമകള്‍ അല്‍പ്പാന, കാമുകന്‍ മനിഷ്, മനിഷിന്‍റെ സുഹൃത്ത് കൃഷ്ണ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അല്‍പ്പാനയുടെ ഭര്‍ത്താവ് സച്ചിനും സഹോദരനും സൈനികരാണ്. വീട്ടില്‍ അല്‍പ്പാനയും സുബോധ് ദേവിയും മാത്രമാണുള്ളത്. മനിഷുമായുള്ള ബന്ധം അറിഞ്ഞ സുബോധ് ദേവി ഇത് വിലക്കിയിരുന്നു. അല്‍പ്പാനയെ അമ്മായി അമ്മ വിവാഹേതര ബന്ധത്തിന്‍റെ പേരില്‍ നിരന്തരം കുത്തുവാക്കുകള്‍ പറയുമായിരുന്നു. തങ്ങളുടെ ബന്ധത്തിന് അമ്മായി അമ്മ തടസ്സാമാകുമെന്ന് മനസ്സിലാക്കിയ അല്‍പ്പാന മനിഷിനോടൊപ്പം ചേര്‍ന്ന് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

Read More: ഫേസ്ബുക്ക് സുഹൃത്ത് പതിനേഴുകാരിയെ രണ്ട് മാസത്തോളം ബന്ദിയാക്കി പീഡിപ്പിച്ചു

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019 ജൂണ്‍ രണ്ടിനാണ് കൊലപാതകം നടന്നത്. ഒന്നര മാസത്തോളം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. അല്‍പ്പാനയുടെയും മനിഷിന്‍റെയും ഫോണ്‍ വിളികളുടെ രേഖകളടക്കം കണ്ടെത്തിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കൊലപാതക ദിവസം 124 കോളുകളാണ് അല്‍പ്പാനയുടെയും മനിഷിന്‍റെയും ഫോണുകളില്‍ നിന്ന് ചെയ്തിട്ടുള്ളത്. ഇതില്‍ 19 കോളുകള്‍ അല്‍പ്പാനയും കൃഷ്ണകുമാറും തമ്മിലായിരുന്നു. തുടരന്വേഷണത്തില്‍ അല്‍പ്പാനയും മനിഷും ചേര്‍ന്നാണ് സുബോധ് ദേവിയെ കൊലപ്പെടുത്തിയതെന്നും സുഹൃത്ത് കൃഷ്ണ കുമാര്‍ ഇതിന് വേണ്ട സഹായം നല്‍കിയെന്നും പൊലീസ് കണ്ടെത്തി. 

 

click me!