മധ്യപ്രദേശ്: രണ്ട് മാസത്തിലധികമായി ബന്ദിയാക്കി ബലാത്സം​ഗത്തിനിരയാക്കിയിരുന്ന പെൺകുട്ടിയെ മധ്യപ്രദേശിലെ ​ഗുണയിൽ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി. 

രക്ഷപ്പെടുത്തിയ പെൺകുട്ടിയെ സ്വദേശമായ കോട്ടയിലെ ശിശുസംരക്ഷണ സമിതിയിലെത്തിച്ചു. ഫേസ്ബുക്ക് വഴിയാണ് പതിനേഴുകാരിയായ പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഒന്നിച്ച് ജീവിക്കാമെന്ന് യുവാവ് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഒപ്പം പോകാന്‍ തയ്യാറായി. ആദ്യമൊക്കെ യുവാവിന്റെ വീട്ടുകാർ സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്ന് കുട്ടി വിശദമാക്കുന്നു.

എസ്ഐയെ വെടിവച്ച് കൊന്നവ‍ർക്ക് തീവ്രവാദബന്ധം, തമിഴ്നാട് ഡിജിപി കേരളത്തിൽ ...

എന്നാൽ പിന്നീട് യുവാവിന്റെ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കൈക്കലാക്കുകയും അമ്മയും സഹോദരിമാരും ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. വീട്ടുജോലികൾ ചെയ്യിക്കുകയും ഭക്ഷണം നൽകാതിരിക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. രണ്ട് മാസത്തോളം മുറിയില്‍ പൂട്ടിയിട്ട് യുവാവ് തുടര്‍ച്ചയായി പീഡിപ്പിച്ചതായും പെണ്‍കുട്ടി വ്യക്തമാക്കി. ഒടുവിൽ മൊബൈൽ കൈക്കലാക്കി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ബലാത്സം​ഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി‌; കൊലപ്പെടുത്തിയതായി പോലീസ് ...