
മംഗളൂരു: സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ വീഡിയോകൾ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഒരു യുവതിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു സ്വദേശിയായ നിരീക്ഷ എന്ന യുവതിയാണ് അറസ്റ്റിലായത്. കദ്രി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഒക്ടോബർ 19 ഞായറാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ കങ്കനാടിയിൽ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ്. യുവതികൾ കാമുകന്മാരുമൊത്ത് ഇടപഴകുന്ന വീഡിയോകൾ ചിത്രീകരിച്ച് അവരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ഉഡുപ്പി-കർക്കള നിട്ടെ അഭിഷേക് ആചാര്യ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ പേര് നേരത്തെ ഉയർന്നുവന്നിരുന്നു.
ബെൽമാനിൽ അടുത്തിടെ ആത്മഹത്യ ചെയ്ത അഭിഷേക് ആചാര്യ തന്റെ മരണക്കുറിപ്പിൽ നിരീക്ഷയെയും മറ്റ് ചിലരെയും കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും അതിൽ പീഡനം ആരോപിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വെളിപ്പെടുത്തലുകളെ തുടർന്ന്, സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബ്ലാക്ക്‌മെയിലിംഗ്, ഹണി ട്രാപ്പ് കേസുകളിൽ യുവതിയുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam