എപ്പോഴും സംശയം; ഒരു വയസ്സായ മകനെയും ഭർത്താവിനെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

Published : May 18, 2019, 03:38 PM ISTUpdated : May 18, 2019, 03:52 PM IST
എപ്പോഴും സംശയം; ഒരു വയസ്സായ മകനെയും ഭർത്താവിനെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

Synopsis

ഭർത്താവിനെ കൊല്ലുന്നതിന് ദൃക്സാക്ഷിയായ മകൻ വലുതാകുമ്പോൾ, അച്ഛനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് തിരിച്ചറിയുമെന്ന് ഭയന്നാണ് ഇവർ കുഞ്ഞിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

വെല്ലൂർ: ഒരു വയസ്സായ മകനെയും ഭർത്താവിനെയും കൊലപ്പെടുത്തിയ ഇരുപതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെല്ലൂരിലെ ആര്‍ക്കോട്ടിന് സമീപം താജ്പുര ഗ്രാമത്തിലാണ് സംഭവം. ദീപിക എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ‌എസ് രാജ ( 25), മകന്‍ പ്രണിത് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

ഭര്‍ത്താവ്  എപ്പോഴും സംശയിക്കുന്നത് സഹിക്കാന്‍ കഴിയാത്തതു കൊണ്ടാണ് കൊലപാതകത്തിന് യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്റെ ഭർത്താവിനെയും കുഞ്ഞിനെയും മെയ് 13 മുതൽ കാണാനില്ലെന്ന് കാണിച്ച് ദീപിക പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊടും ക്രൂരതയുടെ ചുരുളഴിയുന്നത്.

രാജയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് യുവതി കൊലപ്പെടുത്തിയത്. എന്നാൽ  ഭർത്താവിനെ കൊല്ലുന്നതിന് ദൃക്സാക്ഷിയായ മകൻ വലുതാകുമ്പോൾ, അച്ഛനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് തിരിച്ചറിയുമെന്ന് ഭയന്നാണ് ഇവർ കുഞ്ഞിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന ദീപികയും രാജയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദീപിക കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും