
തിരുവനന്തപുരം: തിരുവനനന്തപുരത്ത് കൈക്കുഞ്ഞുങ്ങളിൽ നിന്നും സ്വർണ്ണം മോഷ്ടിക്കുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂർക്കാവ് കുണ്ടമൺകടവ് വാടകക്ക് താമസിക്കുന്ന ശ്രീലത(45) ആണ് നെടുമങ്ങാട് പൊലീസിൻ്റെ പിടിയിലായത്.തിരക്കുള്ള സ്ഥലങ്ങളിലെത്തി കൈക്കുഞ്ഞുങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നെടുമങ്ങാട് ഫാൻസി കടയിൽ അമ്മയ്ക്കൊപ്പം എത്തിയ ഒരു വയസുകാരിയുടെ കാലിൽ കിടന്ന അര പവൻ സ്വർണ്ണ പാദസരം കവർന്ന കേസിലാണ് യുവതിയെ പിടികൂടിയത്. നെടുമങ്ങാട്ട് മാർക്കറ്റ് ജംഗ്ഷന് സമീപത്തെ ഫാൻസി കടയിലാണ് സംഭവം. കുട്ടിയുടെ കാലിൽ കിടന്ന പാദസരം മോഷണം പോയതിനെ തുടർന്ന് വീട്ടുകാർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്രീലത കുഞ്ഞിൻ്റെ കാലിൽ കിടന്ന പാദസരം കവരുന്നത് ശ്രദ്ധയിൽപെടുന്നത്.
ശ്രീലത തന്‍റെ ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം രണ്ടാം ഭർത്താവിനൊപ്പം ആണ് താമസിച്ച് വരുന്നത്. ഇവർക്ക് എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിനും വഞ്ചനാ കുറ്റത്തിനും ഉൾപ്പടെ അഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീലത മോഷണക്കേസിൽ നേരത്തേ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നും മോഷണം നടത്തിയ സ്വർണ്ണം കണ്ടെടുത്തതായും നെടുമങ്ങാട് എസ് എച്ച് ഒ എസ് സതീഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : വിവാഹ വാഗ്ദാനം നൽകി ആദിവാസി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി, ജനനേന്ദ്രിയത്തില്‍ പരിക്ക്; പ്രതി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam