ഈ മാസം നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി അജീഷ് 30 വയസുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കല്‍പ്പറ്റ: വയനാട്ടിൽ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ക്രൂര പീഡനത്തിന് ഇരയായി ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തില്‍ പനവല്ലി സ്വദേശിയായ പ്രതി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി അജീഷ് 30 വയസുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതിയെ പ്രതിയും സുഹൃത്തും ചേർന്നാണ് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചത്. യുവതിയുടെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ബലാത്സംഗത്തിനും എസ്‌സി, എസ്ടി വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. 

പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.ആദ്യം പരാതിയില്ലെന്ന് പറഞ്ഞ യുവതി പിന്നീട് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ പൊലീസ് ആശുപത്രിയിലെത്തുകയും യുവതിയിൽനിന്ന്‌ വിവരങ്ങൾ ആരായുകയും ചെയ്‌തു. പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ്‌ മടങ്ങി. കഴിഞ്ഞദിവസം വീണ്ടും യുവതി പൊലീസിനെ സമീപിക്കുകയയിരുന്നു‌. 

ബന്ധുക്കൾ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലുമാണ്‌ നേരത്തെ പരാതി നൽകാൻ കഴിയാതിരുന്നതെന്ന് യുവതി പൊലീസിന്‌ മൊഴി നൽകി. തുടർന്ന് പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി അജീഷ് ഇതിന് മുൻപും ആദിവാസി യുവതികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. അതേസമയം വിവരമറിഞ്ഞിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്നും പരാതിയുണ്ട്.

Read More :