Honey Trap : പുരുഷൻമാരെ 'വീഴ്ത്തി' പീഡന പരാതിയും ഭീഷണിയുമായി ഹണിട്രാപ്പ് സംഘം, യുവതി പിടിയിൽ

Published : Jan 06, 2022, 11:25 AM IST
Honey Trap : പുരുഷൻമാരെ 'വീഴ്ത്തി' പീഡന പരാതിയും ഭീഷണിയുമായി ഹണിട്രാപ്പ് സംഘം, യുവതി പിടിയിൽ

Synopsis

എട്ട് പുരുഷൻമാർക്കെതിരെയാണ് ഇവർ ലൈംഗിക പീഡന പരാതി നൽകിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

ഗുരുഗ്രാം: നിരവധി പുരുഷൻമാർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുകയും ഹണി ട്രാപ്പിൽ പെടുത്തുകയും ചെയ്ത കേസിൽ 22 കാരിയെ അറസ്റ്റ് ചെയ്തു. ബിരുദവിദ്യാർത്ഥിയായ യുവതിയെയാണ് ഗുരുഗ്രാമിൽ പൊലീസ് അറസറ്റ് ചെയ്തത്. എട്ട് പുരുഷൻമാർക്കെതിരെയാണ് ഇവർ ലൈംഗിക പീഡന പരാതി നൽകിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

യുവതിയുടെ അമ്മയും നരേന്ദർ യാദവ് എന്ന് പേരുള്ളയാളും ഹണി ട്രാപ്പ് റാക്കറ്റിൽ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി. ഇവർ ഇപ്പോൾ ഒളിവിലാണെന്നും എസിപി പ്രീത് പാൽ സിംഗ് സംഗ്വാൻ പറഞ്ഞു. യുവതിയെ ജയിലിലേക്ക് അയച്ചു, എല്ലാ കോണിൽ നിന്നും കേസ് അന്വേഷിക്കുകയാണ്. യുവതിയുടെ അമ്മയെയും മറ്റൊരു പ്രതിയെയും കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറിൽ ഒരു സാമൂഹ്യപ്രവർത്തകനാണ് ആദ്യം ഇവർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംസ്ഥാന വനിതാകമ്മീഷനും ഇത് പിന്നീട് ഏറ്റെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കർണാൽ സ്വദേശിയായ ഒരു സ്ത്രീ പ്രതിക്കെതിരെ ന്യൂ കോളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഒരു മുറി വാടകയ്ക്കെടുക്കാൻ വേണ്ടി വാടക പരസ്യത്തിൽ നിന്ന് ലഭിച്ച നമ്പറിലേക്ക് മകൻ ഫോൺ ചെയ്തിരുന്നു. ഫോണെടുത്തത് ഒരു യുവതിയാണ്. പിന്നീട് യുവതി മകനെ വിളിക്കുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇവർ മകനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും സ്ത്രീ പരാതിയിൽ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ