'പിശാചിനെ ഒഴിപ്പിക്കാന്‍' പിഞ്ചുകുഞ്ഞിനെ 10 മണിക്കൂര്‍ കാറിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി; യുവതിക്ക് 25 വര്‍ഷം തടവ്

By Web TeamFirst Published Jul 25, 2019, 9:10 AM IST
Highlights

2016 ഫെബ്രുവരിയിലാണ് ഫാക്കിനും സുഹൃത്തും ഭാവിവരനുമായ ഉന്‍ത്വന്‍ സ്മിത്തും മകള്‍ മയ്യയോടൊപ്പം അര്‍കന്‍സാസ് എന്ന സ്ഥലത്തേക്ക് താമസം മാറിയത്. തുടര്‍ന്ന് ഇരുവരും കുഞ്ഞിനോടൊപ്പം കാറിനുള്ളിലാണ് താമസിച്ചുവന്നത്.

ലോസ് ഏഞ്ചല്‍സ്: 'പിശാചിനെ' ഒഴിപ്പിക്കാനായി മൂന്നുവയസ്സുകാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ യുവതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. കാലിഫോര്‍ണിയയില്‍ ഏഞ്ചല ഫാക്കിന്‍ എന്ന യുവതിയാണ് മകളെ കൊലപ്പെടുത്തിയത്.

2016 ഫെബ്രുവരിയിലാണ് ഫാക്കിനും സുഹൃത്തും ഭാവിവരനുമായ ഉന്‍ത്വന്‍ സ്മിത്തും മകള്‍ മയ്യയോടൊപ്പം അര്‍കന്‍സാസ് എന്ന സ്ഥലത്തേക്ക് താമസം മാറിയത്. തുടര്‍ന്ന് ഇരുവരും കുഞ്ഞിനോടൊപ്പം കാറിനുള്ളിലാണ് താമസിച്ചുവന്നത്. 2017- ജൂണിലാണ് മയ്യയുടെ ദേഹത്ത് പിശാച് കയറി എന്നുപറഞ്ഞ് ഇവര്‍ കുഞ്ഞിനെ പൊള്ളുന്ന ചൂടില്‍ കാറിനുള്ളില്‍ 10 മണിക്കൂറോളം പൂട്ടിയിട്ടത്.

സഹിക്കാനാവാത്ത ചൂടില്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി കുഞ്ഞ് മരിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഫാക്കിനെയും സ്മിത്തിനെയും 2017 ജൂണ്‍ 28 -ന് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കേസിന്‍റെ വിചാരണയ്‍ക്കൊടുവിലാണ് യുവതിക്ക് കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചത്.  

click me!