നിരന്തര മര്‍ദനം; സഹികെട്ട ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി തലയുമായി പൊലീസ് സ്റ്റേഷനില്‍

Published : May 29, 2019, 10:03 PM IST
നിരന്തര മര്‍ദനം; സഹികെട്ട ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി തലയുമായി പൊലീസ് സ്റ്റേഷനില്‍

Synopsis

അസമിലെ മാസ്ഗോണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 55 കാരനായ മുധിരാമിനെയാണ് ഭാര്യ ഗുണേശ്വരി ബര്‍കതകി വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

ഗുവാഹത്തി: ഭര്‍ത്താവിന്‍റെ നിരന്തര മര്‍ദനത്തില്‍ സഹികെട്ട ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുറിച്ചു മാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ച് കീഴടങ്ങി.  അസമിലെ മാസ്ഗോണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 55 കാരനായ മുധിരാമിനെയാണ് ഭാര്യ ഗുണേശ്വരി ബര്‍കതകി വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. 

കുറേ വര്‍ഷങ്ങളായി അയാള്‍ എന്നെ ഉപദ്രവിക്കുകയാണ്. കോടാലി ഉപയോഗിച്ച് നിരവധി തവണ എന്നെ ആക്രമിച്ചിട്ടുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മക്കളെ ഓര്‍ത്ത് മാത്രമാണ് ഇത്രയും കാലം പിടിച്ചു നിന്നത്. ഇപ്പോഴെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി-ഗുണേശ്വരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

രാത്രി ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാതെയാണ് കൊലപാതകം നടത്തിയതെന്ന് സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സ്ത്രീയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ