യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഇതിന്റെ ​ദൃശ്യം പകർത്തി ഭീഷണി; നിർത്തിയിട്ട ബസിനുള്ളിലും ബലാത്സം​ഗം; ബസ് ജീവനക്കാരായ രണ്ടുപേർ പിടിയിൽ

Published : Nov 28, 2026, 12:40 PM IST
thamarassery bus rape

Synopsis

ബസ് ഡ്രൈവറായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി കെ കെ അനീഷ്, ബസ് ക്ലീനറായ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ സജിത് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പലതവണകളായി ഇവർ ബലാത്സം​ഗംചെയ്തെന്നാണ് 20-കാരിയുടെ പരാതി.

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ പലതവണ ബലാത്സം​ഗം ചെയ്ത കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. ബസ് ഡ്രൈവറായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി കെ കെ അനീഷ്, ബസ് ക്ലീനറായ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ സജിത് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പലതവണകളായി ഇവർ ബലാത്സം​ഗംചെയ്തെന്നാണ് 20-കാരിയുടെ പരാതി. താമരശ്ശേരി ചുരത്തിന് സമീപംവെച്ച് നിർത്തിയിട്ട ബസിനുള്ളിൽവെച്ചും ബലാത്സം​ഗം ചെയ്തതായും പരാതിയിലുണ്ട്.

താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ കുടുംബവുമായി പ്രതികൾക്ക് പരിചയമുണ്ട്. ഈ പരിചയം മുതലെടുത്താണ് ആദ്യതവണ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സം​​ഗം ചെയ്തത്. കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണകളായി പീഡനം തുടർന്നത്. സ്വകാര്യ ബസ് നിർത്തിയിടുന്ന താമരശ്ശേരി ചുരത്തിന് സമീപത്തെ സ്ഥലത്തുവെച്ച് ബസിനുള്ളിൽവെച്ചും യുവതിയെ പീഡിപ്പിച്ചു. പീഡനം തുടർന്നതോടെയാണ് യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും പരാതി നൽകിയത്. സംഭവം നടന്നത് താമരശ്ശേരിയിലായതിനാൽ പരാതി പിന്നീട് താമരശ്ശേരി പൊലീസിന് കൈമാറുകയും പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് പിന്നാലെ കൊല്ലത്ത് തട്ടുകട അടിച്ചു തകർത്ത കേസിലെ മുഖ്യപ്രതി പിടിയിൽ, അറസ്റ്റ് ഒളിവിൽ കഴിയുമ്പോൾ
കോവളം സ്പാ പീഡന കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് തിരുനെൽവേലി സ്വദേശി, കേസിൽ ഇത് വരെ അറസ്റ്റിലായത് 14 പേർ