
മുംബൈ: മഹാരാഷ്ട്രയിലെ കുർളയിൽ സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവി സ്വദേശിനിയുടെ മൃതദേഹമാണ് സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിടിയിലായ ആളുടെയോ സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയുടെയോ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മുംബൈ ക്രൈം യൂണിറ്റ് 5 ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശാന്തി നഗറിലെ സിഎസ്ടി റോഡില്‍ മെട്രോ പദ്ധതിയുടെ പണി നടക്കുന്ന സ്ഥലത്താണ് നട്ടുച്ചയ്ക്ക് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട് കേസ് കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചതോടെയാണ് പൊലീസെത്തി തുറന്നു പരിശോധിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു ഇത്.
മൃതദേഹത്തിനൊപ്പം യുവാവ് ഉറങ്ങുന്നു! 5 വയസ്സുകാരിയുടെ കുഴിമാടത്തിനരികെ അച്ഛനെ നടുക്കി ആ കാഴ്ച...
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് അയച്ചു. 25 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം. ടി ഷർട്ടും ട്രാക്ക് പാന്റും ആണ് വേഷമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. കൂടാതെ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ആം വകുപ്പ് (കൊലപാതകം) പ്രകാരം പൊലീസ് കേസെടുത്തു. മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam