മകളുടെ കുഴിമാടത്തിൽ ചെന്നപ്പോൾ പിതാവിന് എന്തോ സംശയം തോന്നി. തുടര്‍ന്ന് കുഴിമാടം തുറന്നപ്പോള്‍ മൃതദേഹം അതിലുണ്ടായിരുന്നില്ല.

വരാണസി: അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത്, ആ മൃതദേഹത്തിനരികെ ഉറങ്ങിയ ആള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പ്രകാരം മുഹമ്മദ് റഫീഖ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് സംഭവം നടന്നത്. 

ദശാശ്വമേധ് സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ആഴ്ചയാണ് അസുഖത്തെ തുടർന്ന് മരിച്ചത്. രേവാരി തലാബിലാണ് കുട്ടിയെ അടക്കം ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളുടെ കുഴിമാടത്തിൽ ചെന്നപ്പോൾ പിതാവിന് എന്തോ സംശയം തോന്നി. തുടര്‍ന്ന് കുഴിമാടം തുറന്നപ്പോള്‍ മൃതദേഹം അതിലുണ്ടായിരുന്നില്ല. 30 വയസ്സുകാരനായ മുഹമ്മദ് റഫീഖിനെ മകളുടെ മൃതദേഹത്തിനരികെ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയെന്നും പിതാവ് പറഞ്ഞു.

ക്ലാസ് മുറിയില്‍ 15കാരിക്ക് മുന്നില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍, കുട്ടിയെ കയറിപ്പിടിച്ച് പീഡനം, കേസ്

കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം റഫീഖിനെതിരെ സെക്ഷൻ 297 പ്രകാരം കേസെടുത്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ എസ് ഗൗതം പറഞ്ഞു. ഒരു വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാര്‍ നടത്തിയ പരിശോധനയില്‍ പെൺകുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടന്നതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പ്രതിയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് ഡിസിപി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം