സിങ്കപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. 

എടത്വാ: സിങ്കപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തലവടി സ്വദേശിയുടെ കൈയ്യില്‍ നിന്ന് പണം തട്ടി മുങ്ങിനടന്ന പ്രതി പിടിയില്‍. കരുവാറ്റ ചക്കിട്ടയില്‍ വീട്ടില്‍ ജയചന്ദ്രനാണ് (43) എടത്വാ പൊലീസിന്റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്പില്‍ ഗോപകുമാറിനെ സിങ്കപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. 

ഗോപകുമാറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസിന്റെ അന്വഷണത്തിനിടെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. തൃക്കൊടിത്താനം, ചെങ്ങന്നൂര്‍, എരുമേലി സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. മൂന്ന് വര്‍ഷമായി നാട്ടില്‍നിന്നും മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എടത്വാ സി.ഐ അനന്ദ ബാബു, എസ്.ഐ മഹേഷ്, സീനിയര്‍ സി.പി.ഒ മാരായ സുനില്‍, ലിസമ്മ, സി.പി.ഒമാരായ രാഗി, ജസ്റ്റിന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

കൊവിഡ് കേന്ദ്രത്തിലെ പീഡനം: 3 വർഷം ഒളിവിൽ കഴിഞ്ഞ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

YouTube video player