
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും ഭാര്യയെയും ആദിൽ എന്ന യുവാവ് പരിക്കേൽപ്പിച്ചു. വൈകീട്ട് ഏഴരയോടെയാണ് അതിക്രമം. യുസി കോളേജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഹരിക്കടിമയായ യുവാവ് പരിക്കേറ്റവരുടെ ബന്ധുവാണ് എന്നാണ് പ്രാഥമിക വിവരം. എല്ലാം വിശദമായി പരിശോധിക്കുന്നതായി കളമശ്ശേരി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam