തെരുവിൽ കിടന്നുറങ്ങിയ സ്ത്രീയെ തലയ്ക്കടിച്ചുകൊന്ന് മൃതദേഹത്തെ ലൈംഗികബന്ധത്തിനിരയാക്കി യുവാവ്

Published : Aug 29, 2020, 12:14 AM IST
തെരുവിൽ കിടന്നുറങ്ങിയ സ്ത്രീയെ തലയ്ക്കടിച്ചുകൊന്ന് മൃതദേഹത്തെ ലൈംഗികബന്ധത്തിനിരയാക്കി യുവാവ്

Synopsis

കർണാടകത്തില്‍ തെരുവില്‍ കിടന്നുറങ്ങിയ സ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു.

ബെംഗളൂരു: കർണാടകത്തില്‍ തെരുവില്‍ കിടന്നുറങ്ങിയ സ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. സമാനതകളില്ലാത്ത ക്രൂരത മുഴുവന്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഇയാൾക്കായി തെരച്ചില്‍ ഊർജിതമാക്കി.

ഹാസന്‍ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. അർധരാത്രി കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ സിമന്‍റ് കട്ട ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. വലിയ സിമന്‍റ് കട്ട രണ്ട് തവണയാണ് യുവതിയുടെ തലയിലേക്കിട്ടത്. ഒരു മണിക്കൂറിന് ശേഷം യുവതി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ഇതേ സ്ഥലത്തെത്തിയ ശേഷമാണ് യുവാവ് മൃതദേഹവുമായി ലൈംഗികബന്ധത്തിലേ‍ർപ്പെട്ടത്.

സമീപത്തെ കോർപ്പറേറ്റീവ് ബാങ്കില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഇതെല്ലാം പതിഞ്ഞത്. പ്രതിയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഹാസന്‍ എസ്പി അറിയിച്ചു. പ്രത്യേക സൈബർ സംഘവും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് യുവാവിനെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ