ബലാത്സംഗം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു, കേസ്

Published : Sep 22, 2021, 06:23 PM IST
ബലാത്സംഗം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു, കേസ്

Synopsis

ബലത്സംഗം ചെയ്തെന്നാരോപിച്ച് ബന്ധുക്കളായ ദമ്പതികൾ യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും മൂത്രം കൂടിപ്പിക്കുകയും ചെയ്തതായി പരാതി. മർദ്ദന വീഡിയോ അബദ്ധത്തിൽ പുറത്തുവന്നതോടെ ദമ്പതിമാർക്കെതിരെ കേസെടുത്തു. 

കോട്ട: ബലത്സംഗം (Rape) ചെയ്തെന്നാരോപിച്ച് ബന്ധുക്കളായ ദമ്പതികൾ യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും മൂത്രം കൂടിപ്പിക്കുകയും ചെയ്തതായി പരാതി. മർദ്ദന വീഡിയോ (Video) അബദ്ധത്തിൽ പുറത്തുവന്നതോടെ ദമ്പതിമാർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ(Rajasthan)  കോട്ട ജില്ലയിലെ ജഗ്പുരയിലാണ് സംഭവം.

കഴിഞ്ഞ 14-ന് യുവാവ് അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അമ്മായിയെ ബലാത്സംഗം ചെയ്തുവെന്നും ഇവർ പരാതി നൽകിയിരുന്നു. യുവാവിനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നേ ദിവസം വീട്ടിൽ വച്ച് നടന്ന ക്രൂര മർദ്ദനത്തിന്റെയും മൂത്രം കുടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.  

അതേസമയം യുവാവിനെ കേസിൽ കുടുക്കിയതാണെന്നാണ് സഹോദരൻ പറയുന്നത്. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന യുവാവിനെ ദമ്പതികൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് 22000 രൂപയും മൊബൈൽ ഫോണും കവർന്നെടുത്ത ശേഷം മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു എന്നും സഹോദരൻ ആരോപിക്കുന്നു. 

ആക്രിമിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും,  ഈ ദൃശ്യങ്ങൾ അബദ്ധത്തിൽ പുറത്തുവന്നതാണെന്നും  സഹോദരൻ പറയുന്നു. അതേസമയം വീഡിയോയുടെ പശ്ചാത്തലത്തിൽ ദമ്പതികൾക്കും മറ്റൊരാൾക്കുമെതിരെ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പ്രവീൺ ജെയിൻ അറിയിക്കുന്നു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം