കോഴിക്കോട് നഗരത്തിൽ നിന്ന് അർധരാത്രി യുവാവിനെ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടങ്ങി പൊലീസ്

Published : May 27, 2023, 11:37 AM IST
കോഴിക്കോട് നഗരത്തിൽ നിന്ന് അർധരാത്രി യുവാവിനെ തട്ടിക്കൊണ്ടുപോയി; തെരച്ചിൽ തുടങ്ങി പൊലീസ്

Synopsis

സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിനായി അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. യുവാവ് ആരാണെന്നോ, ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിനായി അന്വേഷണം തുടങ്ങി. സംഭവം നേരിൽക്കണ്ട ദൃക്സാക്ഷികളിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

യുവാവിനെ പണം ആവശ്യപ്പെട്ട് മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് യുവാവിനെ അടിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.

അതേസമയം ആരെയാണ് തട്ടിക്കൊണ്ടു പോയത് എന്ന് മനസ്സിലായിട്ടില്ലെന്ന് നടക്കാവ് പോലീസ് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ