കരിപ്പൂരിൽഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു.
കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട (Gold). യാത്രക്കാരൻ ദേഹത്ത് വച്ചുകെട്ടി കടത്തിയ രണ്ടേകാൽ കിലോ സ്വർണം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു ജുനൈദ് സ്വർണം കടത്തിയത്. വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കരിപ്പൂരിൽഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ‍്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നടത്തിയ പരിശോധനയിൽ പൊലീസ് സ്വര്‍ണ്ണം പിടിച്ചത്.
സ്വർണക്കള്ളക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി
സ്വർണ്ണ വില ഉയർന്നുതന്നെ, ഇന്നത്തെ വില അറിയാം...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ശനിയാഴ്ച പവന് 480 രൂപ വർദ്ധിച്ച സ്വർണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38680 രൂപയായി. വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 4835 രൂപയാണ് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വില. വെളളിയാഴ്ച 20 രൂപയുടെ ഇടിവുണ്ടായിരുന്നുവെങ്കിലും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ശനിയാഴ്ച ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല. ഇന്നലെ 50 രൂപയാണ് ഉയർന്നത്. വെളളിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3995 രൂപയാണ്. ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 45 രൂപ വർധിച്ചിരുന്നു.
