
കാസർകോട് : കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പഴക്കച്ചവടക്കാരനായ പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദ് (34) നെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഗുഡ്സ് ഓട്ടോയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതിയായ അര്‍ഷാദ്. സ്കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് നേരത്തേയും പിടിയിലായിരുന്നു. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ ആളെ യുവതി ചങ്കുറ്റത്തോടെ നേരിടുകയും കണ്ടക്ടറുടെ സഹായത്തോടെ പിടിച്ച് പൊലീസിലേൽപ്പിക്കുകയും ചെയ്ത വാർത്ത പുറത്ത് വന്നിരുന്നു. തൃശൂർ സ്വദേശി നന്ദിത ശങ്കരയാണ് ലൈംഗിക അതിക്രമം നടത്തിയ ആളെ വീഡിയോയിൽ പകർത്തി കണ്ടക്ടറുടെ സഹായത്തോടെ കീഴ്പെടുത്തി പൊലീസിൽ ഏൽപിച്ചത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി സവാദ് ഷാ റിമാൻഡിലാണ്.
ബസിൽ വെച്ച് യുവാവ് നഗ്നത പ്രദർശനം തുടർന്നപ്പോൾ നന്ദിത തന്റെ മൊബൈലിൽ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തി. കണ്ടക്ടർ പ്രദീപ് ഇയാളെ തടഞ്ഞു. ബസിന്റെ ഡോറ് തുറന്ന് കൊടുത്തില്ല. നന്ദിതയുടെ അടുത്ത സീറ്റിലുണ്ടായിരുന്ന നിയമ വിദ്യാർത്ഥിനിയും മറ്റു യാത്രക്കാരും ഇയാളെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ ഇയാൾ ആളുകളെ വകഞ്ഞുമാറ്റി സവാദ് പുറത്തേക്ക് കുതിച്ചു. പിന്നാലെ കണ്ടക്ടർ പ്രദീപും . മൽപിടിത്തതിനൊടുവിൽ സവാദിനെ കണ്ടക്ടറും നാട്ടുകാരും കീഴ്പെടുത്തി. അപ്പോഴേക്കും നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam