മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത്.

കൽപ്പറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത ഊമയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടതായി പരാതി. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു പീഡനം. 10 വയസുമാത്രമുള്ള പെൺകുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred