പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

Published : Mar 25, 2022, 10:49 PM ISTUpdated : Mar 25, 2022, 11:27 PM IST
 പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

Synopsis

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു

മാനന്തവാടി : പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം (Nude Photo) സമൂഹ മാധ്യമങ്ങളിൽ (Social media) പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ (Arrest). മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പുല്‍പള്ളി പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. 

സഹോദരനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെ

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

ഇന്നലെയാണ് ചേര്‍പ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തു ഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാല്‍ ബാബുവിനെ കുഴിച്ചു മൂടുമ്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ  കഴുത്ത് ഞെരിച്ചപ്പോൾ പെട്ടെന്ന് അബോധാവസ്ഥയിലായി. ഇതോടെ സഹോദരൻ  മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടർന്നാണ്  സാബു ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിന്റെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഇത് ആയുധം കൊണ്ടുളള മുറിവല്ല. പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ബാബുവിൻറെ തല കല്ലിലോ ഏതെങ്കിലും കൂര്‍ത്ത് പ്രതലത്തിലോ തട്ടിയിരിക്കാം എന്നാണ് നിഗമനം. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവരെ ചോദ്യം ചെയ്യും. 

അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യാനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലുംകൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നത് അമ്മയെന്നാണ് കണ്ടെത്തൽ. മൃതദേഹത്തിന്റെ കാല് പിടിച്ച് കുഴിയിലേക്ക് കിടത്തിയത് അമ്മയാണെന്നാണ് സാബുവിന്റെ മൊഴി.കൊലപാതക വിവരം അറിഞ്ഞിട്ടും  മറച്ചു വെച്ചു. ബാബുവിനെ ഇളയ സഹോദരൻ കൊലമെടുത്തിയത് അമ്മയുടെ സാന്നിധ്യത്തിലാണെന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്