'ബിടെക് ബിരുദധാരി, 20 ലക്ഷം വാർഷിക വരുമാനം'; പ്രണയവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം, യുവാവ് പിടിയിൽ

Published : Jul 14, 2023, 09:43 AM IST
'ബിടെക് ബിരുദധാരി, 20 ലക്ഷം വാർഷിക വരുമാനം'; പ്രണയവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം, യുവാവ് പിടിയിൽ

Synopsis

ബി ടെക് പാസ്സാകാത്ത പ്രതി ബെംഗളൂരുവിൽ സിവിൽ സർവീസ് കോച്ചിംഗിന് ചേർന്ന് നേരത്തെ ബീഹാര്‍ സ്വദേശിനിയെ കബളിപ്പിച്ച് പ്രണയവിവാഹം ചെയ്തിരുന്നു

തൃക്കാക്കര: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിൽ യുവാവ് കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്. 

ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചത്. ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നും വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ഇടക്കിടെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. വൈശാഖ് നേരത്തെ വിവാഹിതനാണെന്നും ബന്ധുക്കൾ കണ്ടെത്തി. 

ബി ടെക് പാസ്സാകാത്ത പ്രതി ബെംഗളൂരുവിൽ സിവിൽ സർവീസ് കോച്ചിംഗിന് ചേർന്നാണ് ബിഹാർ സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വിവാഹം. ആദ്യ ഭാര്യ നൽകിയ പരാതിയിൽ വൈശാഖിനെതിരെ പട്ന പൊലീസ് സ്റ്റേഷനിലും കേസുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയിൽ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് വൈശാഖിന്റെ അച്ഛൻ പ്രഹ്ലാദൻ, അമ്മ മീന, സഹോദരൻ നിഖിൽ എന്നിവരേയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്