രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്

Published : Apr 04, 2026, 02:27 PM IST
kids playing

Synopsis

ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു

കാംപാല: രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി. വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. നാല് കുട്ടികളും രണ്ട് മുതൽ മൂന്ന് വരെ വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. 

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഈ ക്രൂരമായ ആക്രമണം നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 3 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന കാംപാലയിൽ ഇത്തരം ആക്രമണങ്ങൾ അസാധാരണമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 ലക്ഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ക്രൂരകൃത്യം; അരീക്കോട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍
രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ