
ദില്ലി: ദില്ലിയിൽ പെണ്‍കുട്ടികല്‍ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിലെത്തി പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. വടക്കൻ ദില്ലിയിലെ ഒരു ഹോസ്റ്റലിന് മുന്നിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. യുവാവിന്‍റെ വീഡിയോ പുറത്ത് വിട്ട് ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ദില്ലി വനിതാ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് സ്വാതി മലിവാൾ പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ജൂൺ 12 ന് അർദ്ധരാത്രിയോടെയാണ് സംഭവം. ഹോസ്റ്റലിന്‍റെ ബാൽക്കണിയിലിരുന്ന പെണ്‍കുട്ടിയാണ് ആദ്യം യുവാവിനെ കണ്ടത്. ഒരു വെളുത്ത എസ് യു വി കാറിലെത്തിയ യുവാവ് ഹോസ്റ്റലിന് മുന്നിലായി വാഹനം നിർത്തി. തുടർന്ന് കാറിൽ നിന്നും ഇറങ്ങി വാഹനത്തിൽ ചാരി നിന്ന് പെണ്‍കുട്ടികളെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. നിരവധി വീടുകളിൽ ലൈറ്റ് ഉണ്ടായിട്ടും യുവാവ് കൂസലൊന്നുമില്ലാതെ പ്രവൃത്തി തുടർന്നു. ഇതോടെ പെണ്‍കുട്ടികള്‍ വീഡിയോ പകർത്തി. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഇടപെട്ടത്.
വീഡിയോ തന്‍റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സ്വാതി യുവാവിനെ ഉടനെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ദില്ലി പൊലീസിന് നിർദ്ദേശം നല്‍കി. സംഭവത്തിൽ വനിതാ കമ്മീഷന് രണ്ട് പരാതികളും ലഭിച്ചിരുന്നു. ഇതോടെയാണ് പൊലീസിനോട് നടപടിയെടുക്കാൻ നിർദദ്ദേശം നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണെമന്ന് വനിതാ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ദില്ലിയിൽ വിവിധ ഹോസ്റ്റലുകളിലും പിജികളിലും താമസിക്കുന്നുണ്ട്, അവരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഹോസ്റ്റലിന് മുന്നിൽ ഇയാൾ ഒന്നിലധികം തവണ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം, എന്തുകൊണ്ടാണ്, എങ്ങനെയാണ് കുറ്റവാളികൾ ഇത്ര ധൈര്യം കാണിക്കുന്നത്? എന്തുകൊണ്ടാണ് പൊലീസ് അവർക്കെതിരെ ആദ്യഘട്ടത്തിൽ നടപടിയെടുക്കാത്തത്? പ്രതിക്കെതിരെ ഉടൻ എഫ്‌ഐആർ ഫയൽ ചെയ്യണം, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ഇയാളെ അറസ്റ്റ് ചെയ്യണം'- സ്വാതി മലിവാൾ പറഞ്ഞു.
നേരത്തെ ദില്ലി മെട്രോയിൽ പട്ടാപ്പകല്‍ യുവാവ് യാത്രക്കാരുടെ മുന്നിൽ സ്വയംഭോഗം ചെയ്തത് വലിയ വാർത്തയായിരുന്നു. ദില്ലി മെട്രോയില്‍ യാത്രക്കിടെ യുവാവ് മൊബൈലില്‍ വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുകയായിരുന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു യുവാവിന്‍റെ പ്രവൃത്തി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനും ദില്ലി മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു. പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
Read More : മെട്രോയിൽ ആളുകൾ നോക്കിനിൽക്കേ പരസ്യ സ്വയംഭോഗം; യുവാവിന്‍റെ ചിത്രം പുറത്ത് വിട്ട് പൊലീസ്