ലഹരിമരുന്നിലൂടെയാണ് പണം സമ്പാദിച്ചതെന്ന് തെളിഞ്ഞാലും തുല്യ തുക പിഴ ഈടാക്കും. 

അബുദാബി: യുഎഇയില്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്നവര്‍ക്ക് തടവിന് പുറമെ ഒരു ലക്ഷം ദിര്‍ഹം പിഴയും ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ലഹരിമരുന്നിലൂടെയാണ് പണം സമ്പാദിച്ചതെന്ന് തെളിഞ്ഞാലും തുല്യ തുക പിഴ ഈടാക്കും. 

ബാഗില്‍ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച നാലുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച 600,000 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പൊലീസ് പിടിച്ചെടുത്തത്. 

അറബ് വംശജരാണ് പിടിയിലായതെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തേക്ക് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 'പോയിസണസ് സ്റ്റോണ്‍സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ക്കുള്ള ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയതെന്ന് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.

യുഎഇയില്‍ മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും

അജ്മാന്‍: യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തിയയാള്‍ക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. ജയില്‍ ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.

മറ്റ് പ്രതികള്‍ക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കേസിലെ മുഖ്യപ്രതിയുടെ കൈവശം മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.